SSLC RESULT 2020 JUNE 30

വിജയതീരത്തേക്ക് ഇനി നമുക്ക് ഒരുമിച്ച് നടക്കാം......കുട്ടികളെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്താം,..വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനനിലവാരം ഉയര്‍ത്താന്‍,രക്ഷിതാക്കള്‍ക്ക് വിദ്യാലയത്തിലെ പ്രവര്‍ത്തനം മനസ്സിലക്കാന്‍- ഞങ്ങള്‍ അധ്യാപകര്‍ ചേര്‍ന്നുള്ള ഒരു ശ്രമം മാത്രമാണ് ഇത് -സമൂഹത്തിന്‌ വഴികാട്ടികളായി ഞങ്ങള്‍ എന്നും ഉണ്ടാകും നിങ്ങള്‍ക്കൊപ്പം
-Team karuvanpoyil

By education I mean an all-round drawing out of the best in child and man-body, mind and spirit. Literacy is not the end of
education or even the beginning.”
~MK Gandhi


Saturday 1 August 2020

നമ്മുടെ പുതിയ  ഹെഡ്മിസ്ട്രസ് ശ്രീമതി :ബീന ടീച്ചർക്ക് ടീം കരുവൻപൊയിലിലേക്ക് സ്വാഗതം

Edu Mission Kozhikode ന്റെ ഭാഗമായി പ്രവർത്തിക്കാൻ അവസരം ലഭിച്ച നമ്മുടെ വിദ്യാലയത്തിലെ ഹിന്ദി അധ്യാപകൻ ശ്രീ: ത്രിവിക്രമൻ മാസ്റ്റർക്ക് കരുവൻപൊയിൽ ടീം ബ്ലോഗിന്റെ അഭിനന്ദനങ്ങൾ

Wednesday 1 July 2020


തോറ്റുപോയി എന്ന് തോന്നുന്നവർക്കായി

*തോറ്റുപോയി*
 *എന്നു* *തോന്നുന്നവർക്കായ്‌* ...
-----------------------
MNവിജയൻ മാഷ്‌
പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ കൂടിയ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ നിന്നും.....................🎙️

" ഇവിടെയുള്ള കുട്ടികൾ സമ്മാനം വാങ്ങാൻ വന്നിരിക്കുന്നു...

 പക്ഷെ സമ്മാനം വാങ്ങാൻ കഴിയാത്ത കുട്ടികൾ എവിടെയൊക്കെയോ ഉണ്ട്......

 ഇവിടെ വരാത്ത കുട്ടികളുണ്ട്, പത്രങ്ങളാൽ വേട്ടയാടപ്പെടാത്ത കുട്ടികളുണ്ട്,

 കളർ ചിത്രങ്ങളായി തീരാൻ സാധിക്കാതെ പോകുന്ന കുട്ടികളുണ്ട്,
ഇത് നമ്മുടെ വെളിച്ചത്തിന്റെ ഒരു മറുപുറമാണ്.

 ഇവിടെ എന്തുണ്ട് എന്നതു മാത്രമല്ല, എന്തില്ല എന്നതുകൂടി ചിന്താവിഷയമായി തീരേണ്ടതുണ്ട്.

ജയിച്ചവരെ കാണുമ്പോൾ തോറ്റവരെവിടെ എന്ന അന്വേഷണം നമ്മുടെ സമൂഹത്തിൽ പ്രസക്തമായി തീരേണ്ടതുണ്ട്

ഞാൻ ജോലി ചെയ്തിരുന്ന ബ്രണ്ണൻ കോളേജിൽ ജോലിക്കപേക്ഷിക്കുകയും വേണ്ടത്ര വിവരമില്ല എന്ന പേരിൽ ജോലി ലഭിക്കാതെ പോവുകയും ചെയ്ത ഒരു "മണ്ടനാണ് " *ചങ്ങമ്പുഴ* .

പക്ഷെ അദ്ദേഹത്തിന്റെ മരണശേഷം അതേ കോളേജിൽ ജോലി ചെയ്ത പലരും ഇതേ ചങ്ങമ്പുഴയെപ്പറ്റി തീസിസ് എഴുതി ഡോക്ടറേറ്റ് വാങ്ങി എന്നതാണ് കാലത്തിന്റെ പ്രതികാരം.

ഗാന്ധിജി എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല'
 ഐൻസ്റ്റീനും എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല

SSLC മുതൽ എഴുതിയ എല്ലാ പരീക്ഷകളിലും തോറ്റ വ്യക്തിയാണ് ഇടപ്പള്ളി രാഘവൻപിള്ള.

ഇത് പരാജയപ്പെടുന്നവരുടെ കൂടി ലോകമാണ് . ജയിച്ചു വരുന്ന വിദ്യാർഥികൾ കൊപ്പം തന്നെ ജീവിതത്തിൽ പരാജയം സംഭവിക്കുന്നവരെക്കൊണ്ടും നിറയുന്ന ഒരു ലോകമാണിതെന്നും, അവർ ലോകത്തിനു ജയിക്കുന്നവരെ പോലെ തന്നെ ആവശ്യമായ ഒരു ഉപകരണമാണെന്നും ഉള്ള ബോധം നമുക്കുണ്ടാകണം."
 [SSLC പരീക്ഷ ഒന്നിന്റെയും അവസാനവാക്കല്ല.ജീവിതത്തിലെ നിരവധി പരീക്ഷണങ്ങളിൽ ഒന്നു മാത്രം... ഒരു ചവിട്ടുപടി മാത്രം...
വിജയിക്കു പിമ്പേ കുതിക്കുന്ന ലോകത്തിന്റെ ഒരു കടാക്ഷമെങ്കിലും ഇന്നത്തെ  പരാജിതരുടെ മേൽ പതിയണം...
അവർ ഉയിത്തെഴുന്നേൽക്കട്ടെ...💪]