SSLC RESULT 2020 JUNE 30

വിജയതീരത്തേക്ക് ഇനി നമുക്ക് ഒരുമിച്ച് നടക്കാം......കുട്ടികളെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്താം,..വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനനിലവാരം ഉയര്‍ത്താന്‍,രക്ഷിതാക്കള്‍ക്ക് വിദ്യാലയത്തിലെ പ്രവര്‍ത്തനം മനസ്സിലക്കാന്‍- ഞങ്ങള്‍ അധ്യാപകര്‍ ചേര്‍ന്നുള്ള ഒരു ശ്രമം മാത്രമാണ് ഇത് -സമൂഹത്തിന്‌ വഴികാട്ടികളായി ഞങ്ങള്‍ എന്നും ഉണ്ടാകും നിങ്ങള്‍ക്കൊപ്പം
-Team karuvanpoyil

By education I mean an all-round drawing out of the best in child and man-body, mind and spirit. Literacy is not the end of
education or even the beginning.”
~MK Gandhi


Tuesday 5 July 2016

hindi അക്ഷൗഹിണി



അക്ഷൗഹിണി
പ്രാചീനഭാരതത്തിലെ വലിയ ഒരു സേനാവിഭാഗം. 21870 ആന, അത്രയും തന്നെ രഥം, അതിന്റെ മൂന്നിരട്ടി (65,610) കുതിര, അഞ്ചിരട്ടി (109,350) കാലാൾ എന്നിവ അടങ്ങിയ സൈന്യം.അക്ഷൗഹിണിക്കുമേൽ മഹാക്ഷൗഹിണി എന്നൊരു വിഭാഗംകൂടിയുണ്ട്. അത് 1,32,12,490 ആനയും അത്രയും തേരും, 3,96,37,470 കുതിരയും 6,60,62,450 കാലാളും അടങ്ങിയതാണ്. ഭാരതയുദ്ധത്തിൽ പാണ്ഡവപക്ഷത്ത് ഏഴ്, കൌരവപക്ഷത്ത് പതിനൊന്ന് ഇങ്ങനെ ആകെ 18 അക്ഷൌഹിണിപ്പട പങ്കെടുത്ത് ചത്തൊടുങ്ങിയതായി മഹാഭാരതത്തിൽ പറഞ്ഞുകാണുന്നു.
ഏകേഭൈകരഥാ ത്ര്യശ്വാ പത്തിഃ പഞ്ചപദാതികാ
പത്ത്യംഗൈസ്ത്രിഗുണൈസ്സർവ്വൈഃ ക്രമാദാഖ്യാ യഥോത്തരം
സേനാമുഖം ഗുല്മഗണൌ വാഹിനീ പൃതനാ ചമൂഃ
അനീകിനീ ദശാനീകിന്യക്ഷൌഹിണ്യഥ സമ്പദിഃ
ഒരു തെരാനയോന്നഞ്ച് ,വെറും കാലാൾ ഹയത്രയം ,ഇത്ഥമൊത്താലതിനോതും പത്തിയെന്നറിവുള്ളവർ :പത്തി മൂന്നൊക്കുകിൽ സേനാ -മുഖമെന്നോതുമേ  ബുധർ:,മൂന്നുസേനാമുഖം കൂടി -യെന്നാലോ ഗുൽമമെന്നു പേർ ,മൂന്നു ഗുൽമം ഗണം,മൂന്ന് ഗണം ചേർന്നത്വാഹിനി ,മൂന്നു വാഹിനിയൊന്നിച്ചു ചേർത്താൽ പൃതനയെന്നു പേർ ,മൂന്ന് പൃതന ചേർന്നത്  ചമു,മൂന്നു ചമു  ചേർന്നാൽ അനീകിനിയെന്നുപേർ പത്തനീകിനി  ചേർന്നാലോ  അതൊരക്ഷൌഹിണി  ആയിടും.                 THRIVIKRAMAN PV, GHSS KARUVANPOYIL

No comments:

Post a Comment