SSLC RESULT 2020 JUNE 30

വിജയതീരത്തേക്ക് ഇനി നമുക്ക് ഒരുമിച്ച് നടക്കാം......കുട്ടികളെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്താം,..വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനനിലവാരം ഉയര്‍ത്താന്‍,രക്ഷിതാക്കള്‍ക്ക് വിദ്യാലയത്തിലെ പ്രവര്‍ത്തനം മനസ്സിലക്കാന്‍- ഞങ്ങള്‍ അധ്യാപകര്‍ ചേര്‍ന്നുള്ള ഒരു ശ്രമം മാത്രമാണ് ഇത് -സമൂഹത്തിന്‌ വഴികാട്ടികളായി ഞങ്ങള്‍ എന്നും ഉണ്ടാകും നിങ്ങള്‍ക്കൊപ്പം
-Team karuvanpoyil

By education I mean an all-round drawing out of the best in child and man-body, mind and spirit. Literacy is not the end of
education or even the beginning.”
~MK Gandhi


Wednesday 24 June 2020

മലയാളം ചോദ്യ പേപ്പർ

ജി.എച്ച്.എസ്.എസ് കരുവൻ പൊയിൽ.
     STD - VIII
മലയാളം ടെസ്റ്റ് പേപ്പർ (1)
( എട്ടാംതരത്തിലെ എല്ലാ കുട്ടികളും എഴുതുക )
 *നിർദ്ദേശങ്ങൾ* :
താഴെ പറയുന്ന ചോദ്യങ്ങളുടെ ഉത്തരം എല്ലാ കുട്ടികളും A4 പേപ്പറിലോ ന്യൂസ് പ്രിന്റിലോ വൃത്തിയായി എഴുതി വായിക്കാൻ കഴിയുംവിധം വ്യക്തതയുള്ള ഫോട്ടോ എടുത്ത് *9496440029* എന്ന നമ്പറിൽ വാട്സ് ആപ് വഴി അയക്കുക.
ചോദ്യത്തിന്റെ നമ്പർ എഴുതി ഉത്തരം മാത്രം എഴുതുക.
ഉത്തരം എഴുതുന്ന പേപ്പറിന് മുകളിൽ പേരും ക്ലാസ്സും ഡിവിഷനും വ്യക്തമായി എഴുതണം. കുട്ടികൾ സ്വയം ഉത്തരം കണ്ടെത്തി എഴുതേണ്ടതാണ്.മുതിർന്നവരുടെ സഹായം തേടാൻ പാടുള്ളതല്ല. ആകെ മാർക്ക് = 10
 *ചോദ്യങ്ങൾ👇🏻*
1.മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നതാരാണ്?
2. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന കഥാകാരൻ ആര്?
3. പച്ച, കത്തി, കരി, താടി.... ഈ പദങ്ങൾ ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ്?
4. താഴെ പറയുന്നവയിൽ *ആട്* എന്നർത്ഥം വരുന്ന പദം ഏത്? (ഗജം, അശ്വം, അജം, ശുകം)
5. കേരള കലാമണ്ഡലം സ്ഥാപിക്കാൻ നേതൃത്വം നൽകിയ കവി ?
6. ഒരാൾ ജീവിച്ചിരുന്ന മറ്റൊരാളുടെ ജീവിതകഥ / ചരിത്രം എഴുതിയാൽ നാം അതിന് ജീവചരിത്രം എന്ന് പറയും... ഒരാൾ സ്വന്തം കഥ എഴുതിയാൽ അതിനു പറയുന്ന പേര്?     (6X 1 = 6)
7. നിങ്ങൾ ഇതിനു മുമ്പ് പഠിച്ച വിദ്യാലയത്തെക്കുറിച്ച് ഒരു ഖണ്ഡിക എഴുതുക
           (2 മാർക്ക്)
8. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിനോദം ഏത്?
അതിനെക്കുറിച്ച് ഒന്ന് വിവരിക്കാമോ? ( 2 മാർക്ക്)

No comments:

Post a Comment